ഗര്‍ഭനിരോധന ഉറകളും ഗുളികകളും: നവദമ്പതികൾക്ക് വിവാഹ സമ്മാനമായി സൗജന്യ കിറ്റ്

ഭുവനേശ്വര്‍: നവ ദമ്പതികള്‍ക്ക് വിവാഹ സമ്മാനങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘മിഷന്‍ പരിവാര്‍ വികാസി’ല്‍ ഉള്‍പ്പെടുത്തി വിവാഹസമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്. ‘നയി പാഹല്‍’, ‘നവദമ്പതി’ എന്ന പേരിലുള്ള കിറ്റുകള്‍ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്. കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങള്‍ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്.

രണ്ട് തോര്‍ത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകള്‍ എന്നിവയും കിറ്റിലുണ്ട്. കൂട്ടത്തിലാണ് ഗര്‍ഭനിരോധന ഉറയും ഗുളികയും വിവാഹ രജിസ്‌ട്രേഷന്‍ ഫോമുമുള്ളത്. സുരക്ഷിതമായ ലൈംഗികവേഴ്ച, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിലുടെ വിദഗ്‌ധോപദേശങ്ങളും ഇതിലുണ്ടാകും. സംസ്ഥാനത്ത് കുടുംബാസൂത്രണം കൂടുതല്‍ വിപുലീകരിക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയരക്ടര്‍ ബിജയ് പനിഗ്രഹി പറയുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം