പ്രവാചകനിന്ദ: ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എ വീണ്ടും അറസ്റ്റില്‍

ഹൈദരാബാദ്: പ്രവാചകനിന്ദ പരാമര്‍ശത്തില്‍ തെലുങ്കാനയിലെ ബി ജെ പി എം എല്‍ എ രാജ സിംഗിനെ വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത രാജ സിംഗിനെ വിട്ടയച്ചതിനെതിരെ തെലുങ്കാനയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് രണ്ടുദിവസം മുമ്പ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലീസ് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് മെട്രൊപൊളീറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹൈദരാബാദ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. തടവറകളെ ഭയമില്ലെന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ വിദ്വേഷ പ്രചാരണം തുടങ്ങിയ കുറ്റത്തിനാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തെലുങ്കാനയിലെ മുതിര്‍ന്ന ബി ജെ പി നേതാവും ഗോഷാമഹല്‍ എം എല്‍ എയുമാണ് രാജ സിംഗ്. നേരത്തെയും നിരവധി തവണ വര്‍ഗീയവും വിദ്വേഷവും നിറഞ്ഞ പ്രസ്താവന നടത്തിയ വ്യക്തിയാണ് രാജ സിംഗ്. മുസ്ലിംങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ നേരത്തെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇയാളെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഹാസ്യനടന്‍ മുനവ്വര്‍ ഫാറൂഖിയെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം