മരണത്തിലും പിരിയുവാനാവാതെ ഭാര്യയുടെ മൃതദേഹം കിടപ്പറയിൽ സംസ്‌ക്കരിച്ചു; സംഭവം വിവാദമായതോടെ കളക്ടർ ഇടപെട്ടു

ഭോപ്പാൽ: മരിച്ചുപോയ ഭാര്യയെ മരണത്തിലും പിരിയാൻ കഴിയാതെ മൃതദേഹം വീടിനുള്ളിൽ സംസ്‌കരിച്ച് അധ്യാപകൻ. മധ്യപ്രദേശിലെ ഡിൻഡോറിയിലാണ് സംഭവം. സർക്കാർ സ്‌കൂളിലെ അധ്യാപകനായിരുന്ന ഓംകാർദാസ് മൊഗ്രയാണ് തന്റെ ഭാര്യയായ രുക്മിണിയുടെ മൃതദേഹം സ്‌നേഹം കൊണ്ട് കിടപ്പുമുറിയിൽ സംസ്‌കരിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഓംകാർദാസ് മൊഗ്രയുടെ നടപടി. മറവ് ചെയ്ത് മൃതദേഹത്തിന് മുകളിൽ ഒരു ദിവസം മുഴുവൻ ഓംകാർദാസ് കിടന്നുറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇടപെടുകയും സംഭവം വിവാദമാവുകയുമായിരുന്നു.

25 വർഷങ്ങൾക്ക് മുമ്പായിരുന്നു ഓംകാർ ദാസിന്റെയും ഭാര്യ രുക്മിണിയുടെയും വിവാഹം. കഴിഞ്ഞ 10 വർഷമായി അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു രുക്മിണി. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. രുക്മിണിയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹം വീടിനുള്ളിൽ സംസ്‌കരിക്കണമെന്ന് ഓംകാർദാസ് മൊഗ്ര ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി തങ്ങൾ ഒന്നിച്ചാണ് ഉറങ്ങാറുള്ളതെന്നും, അവളെ പിരിയാൻ കഴിയില്ലെന്നും ഓംകാർ അറിയിച്ചു. ബന്ധുക്കൾ ആദ്യം എതിർത്തുവെങ്കിലും അവസാനം ഓംകാർദാിന്റെ ഭാര്യയോടുള്ള സ്്‌നേഹം കണ്ട് മനസില്ലാ മനസോടെ വീടിനുള്ളിൽ തന്നെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു.

എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ അയൽക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി. ശ്മശാനങ്ങൾ ഉണ്ടായിട്ടും വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടത് നാട്ടുകാരെ ചൊടിപ്പിച്ചു. ഉടൻ നാട്ടുകാർ പോലീസിനെ വിളിച്ചെങ്കിലും ഓംകാർദാസിനെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ ജില്ലാ കളക്ടറെ സമീപിച്ചു. കളക്ടർ മൃതദേഹം വീട്ടിൽ നിന്നും മാറ്റാൻ ഉത്തരവിട്ടു. വീട്ടിലെത്തിയ റവന്യൂ ഉദ്യോഗസ്ഥരും പോലീസും മൃതദേഹം പുറത്തെടുത്തു പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം