നീറ്റ് യു.ജി; ഉത്തര സൂചിക ഓഗസ്റ്റ് 30 ന് പുറത്തിറക്കും,ഫലം സെപ്‌റ്റംബർ ഏഴിന്

ന്യൂഡല്‍ഹി: നീറ്റ്-യു.ജി. 2022 ന്റെ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും. താത്കാലിക ഉത്തരസൂചിക, ഒ.എം.ആര്‍. ഷീറ്റിന്റെ സ്‌കാന്‍ചെയ്ത ഇമേജ്, റസ്‌പോണ്‍സസ് എന്നിവ ഓഗസ്റ്റ് 30 ന് neet.nta.nic.in -ല്‍ അപ്ലോഡ് ചെയ്യുമെന്ന് പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ (എക്‌സാം) ഡോ. സാധന പരാശര്‍ അറിയിച്ചു.

ഉത്തരസൂചിക, റസ്‌പോണ്‍സസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമര്‍പ്പിക്കാം. ഒരു ഉത്തരസൂചികയും ഒരു റസ്‌പോണ്‍സും ചലഞ്ച് ചെയ്യുന്നതിന് 200 രൂപവീതം ഫീസ്. അടയ്ക്കണം. ഒ.എം.ആര്‍. ഷീറ്റിന്റെ സ്‌കാന്‍ചെയ്ത ഇമേജ്, അപേക്ഷയില്‍ നല്‍കിയ ഇ-മെയിലിലും ലഭ്യമാക്കും. വിശദമായ നടപടിക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും.

ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ റെക്കോര്‍ഡ് അപേക്ഷകളാണ് ലഭിച്ചത്. 18. 72 ലക്ഷം പേര്‍ അപേക്ഷിച്ചതായും ഇതിൽ 95 ശതമാനം പേരും പരീക്ഷക്ക് ഹാജരായതായും എന്‍.ടി.എ. അറിയിച്ചു. ജൂലൈ 17 നാണ് പരീക്ഷ നടന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം