വിക്രം ഏഴു വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ‘കോബ്ര’യുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി

ചെന്നൈ: ചിയാൻ വിക്രം ഏഴു വ്യത്യസ്ത ഗെറ്റപ്പുുകളിൽ പ്രത്യക്ഷപ്പെടുന്ന കോബ്രാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ചിത്രം മൂന്നു മണിക്കൂറും മൂന്നു മിനുട്ടും മൂന്നു സെക്കന്റുമാണുള്ളതെന്ന പ്രത്യേകതയും സിനിമക്കുണ്ട്. നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്ററിലാണ് ചിത്രത്തിന്റെ സവിശേഷതയെക്കുറിച്ച് പറയുന്നത്.

ചിത്രീകരണസമയത്തു തന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് കോബ്ര. ഈ ചിത്രത്തിന്റെ ചിത്രീകരണസമയത്താണ് വിക്രമത്തിന് സുഖമില്ലാതായത്. അതേ പോലെ ക്രിക്കറ്റ താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കോബ്ര.

ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ് എന്ന് സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്റില്‍ പറയുന്നു. ഹരീഷ് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. .

കെജിഎഫ് എന്ന സൂപ്പർ ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ് നായിക.മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ് എന്നിവർ ചിത്രത്തിലുണ്ട്. സംവിധായകൻ കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ് രാജൻ എന്നിവരുമെത്തുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം