മലയാളി ബെംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബേക്കറി ജീവനക്കാരനായ മലയാളി ബെംഗളൂരുവിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചെമ്പാട് ബൈത്തുല്‍ നഹറില്‍ കെ.ടി അഷ്‌റഫ് (57) ആണ് മരിച്ചത്. സര്‍ജാപുര റോഡ് ജിന്നസന്ദ്രയിലെ സ്വീറ്റ്‌ലാന്‍ഡ് ബേക്കറി ജീവനക്കാരനാണ്. ഉച്ചയോടെ വിശ്രമത്തിനായി റൂമിലേക്ക് പോയ അഷ്‌റഫ് തിരിച്ച് വരാത്തതിനെ തുടര്‍ന്ന് കടയിലുളളവര്‍ തിരക്കി റൂമിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പരേതരായ സി ടി ഹംസയുടേയും സൈനബയുടേയും മകനാണ്. ഭാര്യ: റഹ്മത്ത്, മക്കള്‍: അസര്‍ജമാന്‍, നീലോഫര്‍, ഹിബ. സഹോദരങ്ങള്‍ ബാബു, ഷെരീഫ, താജിദ, ഫൗസിയ, റഷീദ.

മൃതദേഹം എഐകെഎംസിസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് കൊണ്ടു പോയി. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ പത്തരമണിക്ക് മീത്തലെ ചെമ്പാട് ജുമാമസ്ജിദിൽ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം