ആകാംക്ഷയുണർത്തി അപർണ ബാലമുരളി ചിത്രം ‘ഇനി ഉത്തരം’ ട്രെയിലര്‍ പുറത്ത്: വീഡിയോ കാണാം

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരത്തിന്റെ ട്രെയിലര്‍ പുറത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഏറെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ് ‘ഇനി ഉത്തരം’ എന്ന സിനിമയില്‍ അപര്‍ണ ബാലമുരളിയുടേത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ തീയേറ്ററുകളിലേക്കെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. ട്രെയിലറില്‍ നിന്ന് അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണെന്നും ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആണെന്നും സൂചനകളുണ്ട്.

ഛായാഗ്രഹണം രവിചന്ദ്രന്‍ , വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്‍ദുല്‍ വഹാബ് ആണ് സംഗീതം. അപര്‍ണ്ണ ബാലമുരളിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം