അട്ടപ്പാടി മധു വധക്കേസിൽ നിർണായക വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് നിർണായക ഹർജികളിൽ വിധി ഇന്ന്. കോടതി കാഴ്ച ശക്തി പരിശോധിപ്പിച്ച സുനിലിനെതിരെ നടപടി വേണമെന്ന ഹർജിയാണ് ഇതിൽ പ്രധാനപെട്ടത്. കോടതി നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന ഹർജിയിലും വിധി ഇന്ന് പറയും. മണ്ണാർക്കാട് എസ്.സി – എസ്.ടി കോടതിയാണ് ഇന്ന് വിധി പറയുന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിലും ഇന്ന് കോടതി വിധി പറയും. കോടതിയിൽ കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽകുമാർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബോധ്യപെട്ടിരുന്നു. സുനിൽ കുമാറിന്‍റെ കാഴ്ച്ച ശക്തിക്ക് പ്രശ്നങ്ങളില്ലെന്ന് ഡോക്ടറും കോടതിയിലെത്തി മൊഴി നൽകി. സുനിൽ കുമാറിനെ ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

മധുവിന്‍റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്നതാണ് മറ്റൊരു ഹർജി. പ്രോസിക്യൂഷനും മധുവിന്‍റെ അമ്മ മല്ലിയും നൽകിയ ഹർജിയാണ് മറ്റൊന്ന്. ഇന്ന് ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിൽ 5 സാക്ഷികൾ റവന്യൂ ഉദ്യോഗസ്ഥരാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം