ഗണേശക്ഷേത്രം നിർമ്മിക്കുന്നതിൽ സംഘർഷം; യുവതിയടക്കം രണ്ട് പേർ മരിച്ചു

ബെംഗളൂരു: ഗണേശക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവതിയടക്കം രണ്ടുപേർ മരിച്ചു. മിദിഗേശി സ്വദേശികളായ ശില്പ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ മല്ലികാർജുനക്ക് വെട്ടേറ്റു. കർണാടകത്തിലെ തുമകൂരുവിലാണ് സംഭവം.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച് ഈ നീക്കത്തെ എതിർത്തുരുന്നു. ഇതോടെ ശില്പയും ബന്ധുക്കളും കോടതിയെ സമീപിച്ചു.

രണ്ടുമാസം മുമ്പാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീധർ ഗുപ്തയ്ക്കല്ലെന്ന് വ്യക്തമാക്കി കോടതി വിധിവന്നത്. തുടർന്ന് പ്രദേശവാസികൾ ക്ഷേത്രം നിർമിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. എന്നാൽ വീണ്ടും തർക്കമുന്നയിച്ച് ശ്രീധർ ഗുപ്ത എത്തിയതോടെയാണ് സംഘർഷവുമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് ശില്പയ്ക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്.

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് ആക്രമിച്ചത്. സമീപവാസികൾ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ശില്പയുടെയും രാമാഞ്ജിനപ്പയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെത്തുടർന്ന് ശ്രീധർ ഗുപ്തയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം