കല വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ ബാംഗ്ലൂര്‍ ഓണാഘോഷവും കല സാന്ത്വനം പദ്ധതിയുടെ ഉദ്ഘടനവും സംഘടിപ്പിച്ചു. ദാസറഹള്ളിയില്‍ നടന്ന പൊതുസമ്മേളനവും കല സാന്ത്വനം ഉദ്ഘാടനവും കേരള മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേരള എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ദസറഹള്ളി എം. എല്‍. എ, ആര്‍ മഞ്ജുനാഥ് മുഖ്യാഥിതിയായി.
കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാന്‍ കലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു. കല പ്രസിഡന്റ് ജീവന്‍ തോമസ് ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക് സംഗീതവിരുന്ന് കാണികളുടെ മനം കവര്‍ന്നു.രോഹിത് കുട്ടാടന്റെ വയലിന്‍ ഫ്യൂഷന്‍, പ്രജിത് ബെംഗളുരുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍, നാട്യഞ്ജലി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ നൃത്യനൃത്തങ്ങള്‍ എന്നിവ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം