വാർഡ് വിഭജനത്തിനായി 12 ആഴ്ച കൂടി സമയം അനുവദിച്ചു

ബെംഗളൂരു: താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയാക്കാനും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് 12 ആഴ്ച കൂടി സമയം അനുവദിച്ചു.

നിലവിൽ വിഭജന നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ സംസ്ഥാന സർക്കാരിന് സെപ്റ്റംബർ 19ന് കത്തെഴുതിയിരുന്നു. ഇതനുസരിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 23ന് ബെഞ്ച് മെയ് മാസത്തെ ഉത്തരവ് പരിഷ്കരിക്കുകയും നടപടികൾ പൂർത്തിയാക്കാൻ സെപ്റ്റംബർ 23 മുതൽ 12 ആഴ്ച സമയം നൽകുകയും ചെയ്തു. നിയമഭേദഗതിയിലൂടെ അതിർത്തി നിർണയിക്കാനും സംവരണ പട്ടിക തയ്യാറാക്കാനുമുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ (എസ്ഇസിയുടെ) അധികാരം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം