കണ്ടക്ടർ രഹിത ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കണ്ടക്ടർ രഹിത ബസ് സർവീസ് ആരംഭിച്ച് കേരള ആർടിസി. ദീർഘദൂര യാത്രക്കാർക്ക് സഹായകമാകുന്ന ബസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്‌ക്കും തിരികെയുമാണ് സർവ്വീസ് നടത്തുന്നത്. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് എൻഡ് ടു എൻഡ് സർവ്വീസ് നടത്തുന്നത്. ഒരു ഭാഗത്തേയ്‌ക്ക് 408 രൂപയാണ് നിരക്ക്.

ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ട് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റുമെന്ന് കെഎസ്ആർടിസി അറിയിച്ചു. രണ്ടിടത്തും ഒരു മിനിറ്റ് നേരത്തേക്ക് മാത്രമാകും നിർത്തുക.

എസി ലോ ഫ്‌ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.10ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുകയും വൈകിട്ട് തിരിച്ച് 5.20ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് 9.50ന് തിരികെ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് എൻഡ് ടു എൻഡ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ ടിക്കറ്റ് ഉറപ്പാക്കി യാത്ര ചെയ്യാൻ സാധിക്കും. അവധി ദിവസങ്ങളിൽ ബസ് സർവ്വീസ് ഉണ്ടാകില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം