ജെപി നഗർ-കെംപാപുര മെട്രോ പദ്ധതിക്ക് അനുമതി ഉടൻ ലഭിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ ഫേസ് 3 എ പ്രകാരം ജെപി നഗർ-കെമ്പപുര (32.15 കിലോമീറ്റർ), ഹൊസഹള്ളി-കടബാഗെരെ (12.5 കിലോമീറ്റർ) എന്നിവയ്ക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ അംഗീകാരം നൽകാൻ സാധ്യത ഉള്ളതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് പുതിയ ലൈനുകൾക്കായി സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുകയും സർജാപുര ലൈനിനായി ഡിപിആർ തയ്യാറാക്കുന്നതിനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ലൈനുകൾ സ്ഥാപിക്കാനുള്ള പഠനങ്ങൾ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി രണ്ട് മാസത്തിനുള്ളിൽ അയക്കും. രണ്ട് ലൈനുകളും പൂർത്തിയാകുമ്പോഴേക്കും ഏകദേശം 16,300 കോടി രൂപ ചെലവായേക്കും. ഹെബ്ബാൾ-സർജാപുര (37 കിലോമീറ്റർ) പാതയ്ക്കും ഒരു വർഷത്തിനുള്ളിൽ ഗ്രീൻ സിഗ്നൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ ഔട്ടർ റിംഗ് റോഡിന്റെ (ഒആർആർ) മറ്റേ പകുതി പൂർത്തിയാക്കുന്നത് മുൻ‌ഗണനാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. കെംപാപുര ലൈനുമായി സംയോജിപ്പിക്കുന്നതിനായി ഒആർആറി-ലെ രണ്ട് മേൽപ്പാല നിർമാണം നിർത്തിവയ്ക്കാൻ ബിബിഎംപി സമ്മതിച്ചു. ബിഎംആർസിഎൽ കനകപുര റോഡ്-സാരക്കി ജംഗ്ഷൻ (1.36 കിലോമീറ്റർ), കാമാക്യ-ഇട്ടമാടു-ഹൊസകെരെഹള്ളി (1.56 കിലോമീറ്റർ) എന്നിവിടങ്ങളിൽ റെയിൽ-റോഡ് ഇടനാഴി നിർമ്മിക്കും, ഇതിനായി ബിബിഎംപി 270 കോടി രൂപ സംഭാവന ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം