സഞ്ജയ് നഗർ കലാകൈരളി സിൽവർ ജൂബിലി ആഘോഷവും ഓണാഘോഷവും നടത്തി

ബെം‌ഗളൂരു: ബെംഗളൂരു സഞ്ജയ് നഗർ കലാകൈരളിയുടെ സിൽവർ ജൂബിലി ആഘോഷവും, ഓണാഘോഷവും പാലസ് ഗ്രൗണ്ടിലെ ഗ്രാൻഡ് കാസിലിൽ നടന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊ​മ്മൈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബെം​ഗ​ളൂ​രു​വി​ന്‍റെ വളർച്ചയ്ക്ക് മ​ല​യാ​ളി​ സമൂഹം നല്കിയ സംഭാവനകളെ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ സംപ്രശംസിച്ചു. കലാകൈരളി പ്രസിഡന്റ് ഷൈജു കെ ജോർജ് അധ്യക്ഷത വഹിച്ചു.

കലാകൈരളിയുടെ 25 വർഷത്തെ ചരിത്രം വിവരിക്കുന്ന നാൾവഴികൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് ബാലകൃഷ്ണപിള്ളയെയും സംഘടനയുടെ വളർച്ചയ്ക്ക് സംഭാവനകൾ നൽകിയവരെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ മികവ് പുലർത്തിയ മറ്റു പ്രമുഖരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. കേ​ര​ള ത​ദ്ദേ​ശ ​സ്വ​യം​ഭ​ര​ണ-​എ​ക്​​സൈ​സ്​ വ​കു​പ്പ്​ മ​ന്ത്രി എം.​ബി രാ​ജേ​ഷ് അ​തി​ഥി​യാ​യി​രു​ന്നു. മ​റു​നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ഓ​ണം മാ​സ​ങ്ങ​ൾ നീ​ളു​മെ​ന്നും പൈ​തൃ​കം മ​റ​ക്കാ​ത്ത​വ​രാ​ണ്​ മ​ല​യാ​ളി​ക​​ളെ​ന്നും എ​ല്ലാ​കാ​ല​വും അ​വ​ർ​ക്ക്​ ഓ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ക​വി​ത​ക​ൾ ചൊ​ല്ലിയപ്പോൾ സ​ദ​സ്സ്​ ഏ​റ്റു​ചൊ​ല്ലി​യ​ത്​ വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. ന​ട​ൻ ജ​യ​റാം, ന​ടി അ​നു​ശ്രീ, ഗാ​യ​ക​ൻ എം​ജി. ശ്രീ​കു​മാ​ർ, അ​ഞ്ജു ബോ​ബി ജോ​ർ​ജ്, മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എം. ​ആ​ന​ന്ദ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. രാ​വി​ലെ 9.30 മു​ത​ൽ ക​ലാ​കൈ​ര​ളി അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് അ​ച്യു​ത​ൻ കു​ട്ടി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണ​സ​ദ്യ​യും, എം​ജി ശ്രീ​കു​മാ​ർ ഷോ, ​അ​മ്മ ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ന്നു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റീ ചെയർമാൻ മിൻട്സ് മൈകെൽ, വർക്കിംഗ്‌ കമ്മിറ്റീ പ്രസിഡന്റ്‌ അബ്ദുൾ റഹിം, ട്രഷറർ ഷിബു പാപ്പിനിശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഹരിദാസ് നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം