അങ്കിത ഭണ്ഡാരി മരണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ റിസോർട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി വധക്കേസിൽ അങ്കിതയുടെ കുടുംബാംഗങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകണമെന്നാണ് ആദ്യത്തെ ആവശ്യം. മല്ലിയിൽ നിന്ന് ബർമുണ്ടിയിലേക്കുള്ള റോഡിന് അങ്കിതയുടെ പേര് നൽകണം, പൊതുസ്ഥലത്ത് അങ്കിതയുടെ പേരിൽ സ്മാരകം നിർമിക്കണം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം, അങ്കിത ജോലി ചെയ്തിരുന്ന റിസോർട്ടിന്റെ പേരിൽ ഒരു മോഡൽ സ്‌കൂൾ തുറക്കണം, ബേഠി ബച്ചാവോ, ബേട്ടി പഠാവോ കാമ്പയിനിൽ അങ്കിതയുടെ പേരിൽ ഒരു അവാർഡ് വേണം, പുൽകിത് ആര്യയുടെ സഹോദരനെയും പിതാവിനെയും അന്വേഷണം പൂർത്തിയാകും വരെ കസ്റ്റഡിയിൽ വെക്കണം, മകളുടെ കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യം.

കൂടാതെ പ്രതികൾക്ക് അനുകൂലമായി കേസ് നടത്തരുതെന്ന് എല്ലാ അഭിഭാഷകരോടും അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അങ്കിതയുടെ പിതാവ് വീരേന്ദ്ര ഭണ്ഡാരി പറഞ്ഞു. ഉത്തരാഖണ്ഡിലെ വനാന്തര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത സെപ്തംബർ 18നാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് റിസോർട്ട് ഉടമയുടെ മകനും ബിജെപി നേതാവുമായ പുൽകിത് ആര്യയുടെ പേര് ഉയർന്നു വന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം