ഇതരസംസ്ഥാന രജിസ്ട്രേഷനുള്ള ബസുകൾക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്

ബെംഗളൂരു: ഇതരസംസ്ഥാനങ്ങളിലെ രജിസ്ട്രേഷൻ നമ്പറുകളിൽ ബസുകൾ കർണാടകയിൽ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്.

വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയാണ് നടപടി ഉണ്ടാകുക. ഇത്തരം ബസുകളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

വരും ദിവസങ്ങളില്‍ ഇത്തരം ബസുകളില്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള രജിസ്ട്രേഷനിൽ വാഹനങ്ങൾ ഓടുമ്പോൾ നികുതിയിനത്തിൽ കർണാടകക്ക് ഭീമമായ നഷ്ടമുണ്ടാകും.

സംസ്ഥാനത്തിനുള്ളിലും ബെംഗളൂരുവിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇതോടെ നികുതിയിനത്തില്‍ വലിയ വരുമാനനഷ്ടമാണ് കര്‍ണാടകക്കുണ്ടാകുന്നത്. കര്‍ണാടകയിലെ നികുതിയുടെ ആറിലൊന്നു മാത്രമേ ഇത്തരം സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അടക്കേണ്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം