ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണം: വിചിത്ര ഉത്തരവുമായി ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്

ലാഹോര്‍: ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കണം എന്ന വിവാദ നിര്‍ദേശവുമായി പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്. ഈ നിര്‍ദ്ദേശം വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും തിരികൊളുത്തിയതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎ പുതിയ വിശദീകരണം പുറത്തുവിട്ടത്. യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് വ്യാഴാഴ്ചയാണ് പിഐഎ സര്‍ക്കുലര്‍ അതിന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്. ശരിയായ അടി വസ്ത്രത്തിന്റെ അഭാവം എയര്‍ലൈനിന് മോശം പേരും, മോശമായ പ്രതിച്ഛായയും ഉണ്ടാക്കുന്നുവെന്നാണ് പിഐഎ സര്‍ക്കുലറില്‍ പറഞ്ഞത്.

തീര്‍ത്തും അനുചിതമായ കാര്യമാണ് ഇതെന്ന് പല കോണുകളില്‍ നിന്നും ഈ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഈ തിരിച്ചടിയെത്തുടര്‍ന്നാണ് പിഐഎ ഉടന്‍ തന്നെ വിശദീകരണം ഇറക്കിയത്. “ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ ശരിയായ ഡ്രസ് കോഡ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാല്‍ ഇത് സംബന്ധിച്ച്‌ ഇറക്കി ബുള്ളറ്റിനില്‍ അശ്രദ്ധമായി, അനുചിതമായ വാക്കുകള്‍ ഉണ്ടായിരുന്നു” പിഐഎ യുടെ ചീഫ് എച്ച്‌ആര്‍ ഓഫീസര്‍ രേഖാമൂലമുള്ള വിശദീകരണത്തില്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം