കസ്റ്റഡിയിൽ കഴിയുന്ന ലിംഗായത്ത് സന്യാസിക്ക് ചെക്ക് ഒപ്പിടാൻ അനുമതി

ബെംഗളൂരു: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിൽ കഴിയുന്ന ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഗ ശരണരുവിന് ചെക്കുകളില്‍ ഒപ്പിടാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. ഇയാൾ അറസ്റ്റിലായതു മുതല്‍ ആയിരക്കണക്കിന് മഠം ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കുറ്റാരോപിതനായ സന്യാസിയെ ചെക്കുകളില്‍ ഒപ്പിടാന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്ന് ചെക്കുകളില്‍ ഒപ്പിടാന്‍ അനുമതി തേടി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ വീണ്ടും ഹർജി നല്‍കുകയായിരുന്നു. ഒക്ടോബര്‍ 3, 6, 10 തീയതികളില്‍ ചെക്കുകളില്‍ ഒപ്പിടാന്‍ കുറ്റാരോപിതനായ സന്യാസിയെ ബെഞ്ച് അനുവദിച്ചു.

ഒപ്പ് വാങ്ങാനെത്തുന്നയാള്‍ ജില്ലാ കമ്മീഷണറുടെ അനുമതി വാങ്ങണം. ഒപ്പ് വയ്ക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനും ജയില്‍ സൂപ്രണ്ടും ഹാജരാകണമെന്നും ചെക്കുകളുടെ ഫോട്ടോ പകര്‍പ്പുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവ് ഒക്ടോബറില്‍ മാത്രമേ ബാധകമാകൂ. ഒപ്പിടാനുള്ള അധികാരം മറ്റൊരാള്‍ക്ക് കൈമാറുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും ഇത് സംബന്ധിച്ച് പ്രാദേശിക കോടതിയില്‍ ഹർജി സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് കോടതിക്ക് ഇക്കാര്യം പരിഗണിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹർജി പ്രകാരം ശരണരു മാത്രമാണ് മഠത്തിന്റെ ഏക ട്രസ്റ്റി. ജീവനക്കാരുടെ ശമ്പളം അനുവദിക്കുന്നതിന് 200 ചെക്കുകളില്‍ അദ്ദേഹം ഒപ്പിടണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം