സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ 43–ാം സ്ഥാനത്ത് ബെംഗളൂരു

ബെംഗളൂരു: ദേശീയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ 43–ാം സ്ഥാനം കരസ്തമാക്കി ബെംഗളൂരു നഗരം. ഭവന, നഗരകാര്യ മന്ത്രാലയം പുറത്തിറക്കിയ സ്വച്ഛ് സർവേക്ഷൻ റേറ്റിംഗിലാണിത്. ആകെ 7500ൽ 2,892.98 സ്കോർ ചെയ്തുകൊണ്ടാണ് ബെംഗളൂരു 43–ാം സ്ഥാനം നേടിയത്.

റാങ്കിങ്ങിനായി സർവേ നടത്തിയ 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 45 നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. കഴിഞ്ഞ വർഷം, 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 48 നഗരങ്ങളിൽ ബെംഗളൂരു 28-ാം സ്ഥാനത്തായിരുന്നു. 6,000-ൽ 3,585.56 പോയിന്റും നഗരം നേടിയിരുന്നു.

ഗാർബേജ് ഫ്രീ സിറ്റി സർട്ടിഫിക്കറ്റ്, വാട്ടർ പ്ലസ് (മലിനജല സംസ്കരണം, മലിനജലത്തിന്റെ പുനരുപയോഗം) എന്നിവയിലെ മാനദണ്ഡങ്ങൾ ബിബിഎംപി പാലിച്ചില്ലെന്നതാണ് റാങ്ക് പട്ടികയിൽ താഴേക്ക് പോകാനുള്ള പ്രധാന കാരണം. സർട്ടിഫിക്കേഷനുള്ള 2250 മാർക്കിൽ, ബിബിഎംപി സ്കോർ ചെയ്തത് 600 മാത്രമാണ്. മന്ത്രാലയം നിർബന്ധമാക്കിയ സർവീസ് ലെവൽ പുരോഗതി സംബന്ധിച്ച ത്രൈമാസ വിശദാംശങ്ങൾ നൽകാത്തതും മോശം സ്‌കോറിംഗിൽ കലാശിച്ചു. പൊതു ടോയ്‌ലറ്റുകളുടെ ശുചിത്വത്തിൽ ബിബിഎംപിക്ക് മോശം ഗ്രേഡുകൾ ലഭിച്ചു.

അതേസമയം സ്വച്ഛ് സർവേക്ഷൻ റാങ്കിങ് പ്രകാരം 3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള രാജ്യത്തെ ഇടത്തരം നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരു നഗരം തിരഞ്ഞെടുക്കപ്പെട്ടു. 1 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ തിരുപ്പതിക്ക് ശേഷം വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാമത്തെ സ്ഥാനവും മൈസൂരു നേടിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം