ഗാന്ധി ജയന്തി ദിനത്തില്‍ പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

കൊച്ചി: ഗാന്ധി ജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഇന്ന് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് യാത്രയ്‌ക്കായി വരുമ്പോൾ കയ്യില്‍ കരുതണം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. നിലവില്‍ 20 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തില്‍ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.

ഇന്ന് പുതുതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ നിരക്കും ആനുവല്‍ ഫീസുമായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും. ഇന്ന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം.ജി റോഡ് മെട്രോ സ്റ്റേഷന് മുന്നില്‍ നിര്‍മ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ രാവിലെ 9.30ന് ഹൈബി ഈഡന്‍ എം.പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിര്‍മ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം