സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി ഗതാഗത വകുപ്പ്

ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾ പരിശോധിച്ച് പിഴ ഈടാക്കി ഗതാഗത വകുപ്പ്.

വകുപ്പ് ഉദ്യോഗസ്ഥർ 10 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ബസുകളിൽ പരിശോധന നടത്തി. ഉത്സവകാലത്തും അവധിക്കാലത്തും സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. നിരക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബസ് ഓപ്പറേറ്റർമാരെ അറിയിക്കാൻ വകുപ്പ് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

ഇതിന്റെ തുടർച്ചയായാണ് പരിശോധന. ആനന്ദ റാവു സർക്കിൾ, മജസ്റ്റിക്, റേസ് കോഴ്‌സ് റോഡ്, കലാസിപാളയ, മൈസൂർ റോഡ്, നാഗസാന്ദ്ര, മഡിവാള, ഹൊസൂർ റോഡ്, ഹോസ്‌കോട്ട് ടോൾ, ദേവനഹള്ളി ടോൾ, ദൊഡ്ഡബല്ലാപുര റോഡ് എന്നിവിടങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മുന്നറിയിപ്പ് നൽകിയിട്ടും ബസ് ഓപ്പറേറ്റർമാർ നിരക്ക് നിയമലംഘനം തുടരുകയാണെന്ന് ഗതാഗത ജോയിന്റ് കമ്മീഷണർ ഹാലസ്വാമി പറഞ്ഞു. ചിലർ ഉത്സവ സീസണിൽ സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഈടാക്കുന്നതെന്ന് പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ പലരും അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം