റഷ്യൻ ഹാക്കറുടെ സഹായം; 800ലധികം വിദ്യാർഥികൾ ജെഇഇ പരീക്ഷ എഴുതിയെന്ന് സിബിഐ റിപ്പോർട്ട്‌

ന്യൂഡൽഹി: റഷ്യൻ പൗരൻ നടത്തിയ ഹാക്കിങ് വഴി ഇന്ത്യയിൽ ജെഇഇ പരീക്ഷയെഴുതിയത് 820 വിദ്യാർഥികളെന്ന് സിബിഐ റിപ്പോർട്ട്‌. ഡൽഹി കോടതിയിലാണ് സിബിഐ ഈ കാര്യം അറിയിച്ചത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരൻ മിഖായേൽ ഷർഗിനെ രണ്ട് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു.

സംഭവമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതത്. സാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ മിഖായേൽ ഷർഗിനെ വിമാനത്താവളത്തിൽ വെച്ചാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഇയാൾ അന്വേഷണമായി സഹകരിക്കുന്നില്ലന്നും സിബിഐ കോടതിയെ അറിയിച്ചു. ഇയാൾ ഒരു പ്രഫഷണൽ ഹാക്കറാണെന്നും സിബിഐ അറിയിച്ചു.

ടാറ്റ കൺസൾട്ടൻസി സർവീസസ് ജെഇഇ പരീക്ഷയ്ക്കായി നിർമ്മിച്ച സോഫ്റ്റ് വെയറാണ് ഇയാൾ ഹാക്ക് ചെയ്തത്. കഴിഞ്ഞ വർഷം സെപറ്റംബറിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യൻ പൗരന് കേസുമായുള്ള ബന്ധം വ്യക്തമായത്.

ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് ഹാക്കിങ്ങിനുള്ള ആക്സ്സ് ലഭിച്ചതെന്നാണ് സിബിഐക്ക് ലഭിച്ച വിവരം.

റിമോട്ട് കണ്ട്രോളിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് വേണ്ടി ഇയാൾ പരീക്ഷ എഴുതുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്ക് ഷീറ്റുകൾ, യൂസർ ഐഡികൾ, പാസ്‌വേഡുകൾ, പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ എന്നിവ സെക്യൂരിറ്റിയായി പ്രതികൾ വാങ്ങിയെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. 15 ലക്ഷം രൂപയാണ് ഇയാൾ ഒരു കുട്ടിയിൽ നിന്നും ഇതിനായി ഈടാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ഡൽഹി , ഇൻഡോർ, ബെംഗളൂരു , പുനെ, ജംഷദ്പുർ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 ലാപ്‌ടോപ്പുകൾ,ഏഴ് കംപ്യൂട്ടറുകൾ, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, എന്നിവയാണ് പിടിച്ചെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം