സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തെ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. മൊഹാലിയിലാണ് സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11ന് ടൂര്‍ണമെന്റ് ആരംഭിക്കും. അരുണാചല്‍ പ്രദേശിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 അംഗ ടീമിലുള്ളത്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നനാണ് കേരളത്തിന്‍റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേന ഇത്തവണ ടീമിലില്ല. കഴിഞ്ഞ വര്‍ഷത്തെ സയിദ് മുഷ്താഖ് അലി സീസണിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കേരളം എത്തിയിരുന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റാണ് പുറത്തായത്. നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. മൂന്ന് ഏകദിനങ്ങളുടെ പരമ്പര വ്യാഴാഴ്ച ആരംഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം