താഴ്ന്ന ജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയം; കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളോടൊപ്പം മകൾ ഒളിച്ചോടിയെന്ന് ഭയന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം.

വൊക്കലിഗ ജാതിയിൽപെട്ട കുടുംബത്തിലുള്ളവരാണ് ആത്മഹത്യ ചെയ്തത്. സിദ്‌ലഘട്ട താലൂക്കിലെ ഹണ്ടിഗനാല ഗ്രാമത്തിലെ താമസക്കാരായിരുന്ന ശ്രീരാമപ്പ (69), ഭാര്യ സരോജ (55), മകൻ മനോജ്‌ (25) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ 28 കാരിയായ മകൾ അർച്ചനയെ കാണാനില്ലെന്ന് കാണിച്ച് തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. മകൾ ഒരു ദളിത്‌ യുവാവിനൊപ്പം ഒളിച്ചോടിയതായി സംശയമുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീടാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്നത്.

മൂന്ന് വർഷത്തിലേറെയായി യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

തങ്ങളുടെ ബന്ധത്തെ വീട്ടുകാർ എതിർക്കുമെന്ന് ഭയന്ന് ദമ്പതികൾ ഒളിച്ചോടിയതാകാമെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തങ്ങളുടെ മരണത്തിൽ മകൾ അർച്ചനയാണ് കാരണക്കാരിയെന്ന് വ്യക്തമാക്കിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം