ബെംഗളൂരുവിൽ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ കുറഞ്ഞതായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു പരിധിയിൽ 2019നും 2021നും ഇടയിൽ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ എണ്ണം 42,818 ൽ നിന്ന് 17,610 ആയി കുറഞ്ഞുവെന്ന് ബിബിഎംപി. ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് നൽകിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 11,291 പേർക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ബിബിഎംപി സൗത്ത് സോണിലാണ്. തൊട്ടുപുറകെ ഈസ്റ്റ്‌ സോൺ, വെസ്റ്റ് സോൺ എന്നിവയുമുണ്ട്. ഏറ്റവും കുറവ് കേസുകൾ രേഖപ്പെടുത്തിയത് ബൊമ്മനഹള്ളി സോണിലാണ്. 60 കേസുകൾ മാത്രമാണ് ഇവിടെ കണ്ടെത്തിയത്.

തെരുവ് നായ്ക്കളുടെ കടിയേറ്റ കേസുകളും വളർത്തുനായ്ക്കളുടെ കടിയേറ്റ കേസുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രവികുമാർ പറഞ്ഞു. ഇത്തരം കേസുകളിൽ ഭൂരിഭാഗവും വളർത്തു നായ്ക്കളുടെ കടിയേറ്റവരാണ്. തെരുവ് നായ്ക്കളെ നഗരത്തിൽ വന്ധ്യംകരിക്കുന്നുണ്ട്. നഗരത്തിൽ 3 ലക്ഷത്തിലധികം തെരുവ് നായ്ക്കൾ ഉണ്ട്. അതിൽ 1.58 ലക്ഷം നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം