കോണ്‍ഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; കേരളത്തിലെ പ്രചാരണം പൂര്‍ത്തിയാക്കി തരൂര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രചാരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥി ശശി തരൂര്‍ എംപി. അദ്ദേഹം ഇന്ന് ചെന്നൈയിലേക്ക് പോകും. സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തില്‍ പ്രചാരണം തുടരുകയായിരുന്നു ശശി തരൂര്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം തരൂര്‍ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ തരൂരിന്റെ പേര് നിര്‍ദ്ദേശിച്ചത്.

പിന്തുണ പ്രതീക്ഷിക്കുന്ന നേതാക്കളെ നേരില്‍ കണ്ടും ഫോണില്‍ സംസാരിച്ചുമാണ് തരൂരിന്റെ പ്രചാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഖെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയാണെന്ന സന്ദേശം ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ തരൂരിനോട് മുഖം തിരിക്കുകയാണ് കെപിസിസി നേതൃത്വവും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും.ആദ്യ ഘട്ടത്തില്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പോലും അവസാനം നിലപാട് മാറ്റിയതിന് പിന്നില്‍ ഹൈക്കമാന്‍ഡിന്റെ രഹസ്യസന്ദേശമെന്നത് വ്യക്തം.

തിരുവനന്തപുരത്ത് എത്തിയിട്ടും മുതിര്‍ന്ന നേതാക്കളാരും തരൂരിന് മുഖം കൊടുക്കാന്‍ തയ്യാറായതുമില്ല. ചെന്നൈ സന്ദര്‍ശനത്തില്‍ 75 മുതല്‍ 100 വരെ ടിഎന്‍സിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂര്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎന്‍സിസി ഓഫീസായ സത്യമൂര്‍ത്തി ഭവനില്‍ ഡോ.തരൂര്‍ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂ‍ര്‍ സംവദിക്കുന്നുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം