ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു? 

നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹ മോചിതരാകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരും ഇക്കാര്യം അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ്. ഇപ്പോഴിതാ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവര്‍ ഈ വിഷയത്തില്‍ നിരന്തരമായി ധനുഷുമായും ഐശ്വര്യയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും അവരുടെ ഉപദേശപ്രകാരം ഇരുവരും അനുകൂലമായ തീരുമാനം കൈക്കൊണ്ടുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ജനുവരി പതിനേഴിനാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതിമാര്‍ അറിയിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നായിരുന്നു വിവാഹമോചന വാര്‍ത്തയില്‍ ധനുഷിന്റെ അച്ഛന്റെ പ്രതികരിച്ചത്. വേര്‍പിരിയല്‍ തീരുമാനം അറിയിച്ചതിനു ശേഷവും മക്കളുടെ സ്കൂളിലും മറ്റും ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരുന്നു. 6 മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം