യുവതിയെയും മകനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു, രാത്രി മുഴുവൻ പെരുവഴിയിൽ: ക്രൂരത കാട്ടി ഭര്‍തൃവീട്ടുകാര്‍

കൊല്ലം: യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊട്ടിയം സ്വദേശിനിയായ അതുല്യയ്‌ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് പൂട്ടുകയായിരുന്നു. രാത്രി 11ന് ശേഷം മതില്‍ ചാടി ഉള്ളില്‍ കടന്നെങ്കിലും വീട്ടുകാര്‍ വീടിന്റെ വാതില്‍ തുറന്നില്ല. വീട്ടുകാര്‍ അകത്ത് കയറ്റാന്‍ തയ്യാറാകാത്തതോടെ ഇന്നലെ രാത്രി മുഴുവന്‍ അമ്മയും കുഞ്ഞും വീടിന്റെ സിറ്റൗട്ടിലാണ് കഴിഞ്ഞത്. ഇന്നലെ സ്‌കൂളില്‍ നിന്ന് വന്ന അതേ യൂണിഫോമില്‍ തന്നെയാണ് കുട്ടി ഇപ്പോഴും വീടിന് വെളിയില്‍ നില്‍ക്കുന്നത്.

ഭക്ഷണം പോലും എടുക്കാന്‍ സാധിക്കാതെ വന്നതോടെ അയല്‍വാസികളാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കിയത്. വൈകിട്ട് 3.30ഓടെയാണ് അതുല്ല്യ മകനെ വിളിക്കാനായി വീടിന് പുറത്തേക്ക് പോകുന്നത്. എന്നാല്‍ തിരികെ എത്തിയപ്പോഴാണ് ഗേറ്റുകള്‍ പൂട്ടിയിട്ടതായി കണ്ടത്. ഭര്‍ത്താവിന്റെ അമ്മയാണ് വീട് പൂട്ടിയതെന്ന് അതുല്ല്യ ആരോപിച്ചു. തുറക്കാതെ വന്നതോടെ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടു. ശിശു ക്ഷേമ സമിതിയേയും ഇവര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ രണ്ടിടത്ത് നിന്നും ഇടപെടല്‍ ഉണ്ടായില്ലെന്നാണ് അതുല്ല്യ ആരോപിക്കുന്നത്.

പതിനൊന്നര വരെ ഗേറ്റിന് മുന്നിലിരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മതില്‍ വഴി അകത്ത് കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു. സിറ്റൗട്ടില്‍ ചെന്ന് ലൈറ്റ് ഇട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ അകത്തുനിന്ന് മെയിന്‍ സ്വിച്ച്‌ ഓഫാക്കി. ഇരുട്ടത്താണ് ഇരുന്നതെന്നും അതുല്യ പറഞ്ഞു. വിവാഹം കഴിച്ചുകൊണ്ടുവന്നതുമുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനമായിരുന്നു. കാറ് വേണമെന്നൊക്കെ പറഞ്ഞ് സ്ഥിരം ഉപദ്രവിക്കും. എന്റെ അതേ അവസ്ഥയാണ് ജ്യേഷഠത്തിക്കും. അവരിപ്പോള്‍ അവരുടെ വീട്ടിലാണ് താമസം.

എന്റെ സ്വര്‍ണവും കാശും ഉപയോഗിച്ചാണ് ഈ വീട് വച്ചത്. വീടിന്റെ പണി നടക്കുന്ന സമയത്ത് പറഞ്ഞിരുന്നത് മോന്റെ പഠനസമയത്ത് ഇത് ഞങ്ങള്‍ക്ക് എഴുതിത്തരാമെന്നായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഈ വീട്ടില്‍ താമസിക്കാന്‍ വന്നപ്പോള്‍ പറ്റത്തില്ലെന്ന് പറഞ്ഞു. ഈ വീടും വസ്തുവും ആരുടെയോ പേരില്‍ എഴുതിവച്ചിരിക്കുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്.’- യുവതി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം