യാത്രാത്തിരക്ക്; യശ്വന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാത്തിരക്കിന്റെ പശ്ചാത്തലത്തില്‍ യശ്വന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ നാല് ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

ഈ ദിവസങ്ങളില്‍ രാവിലെ 7.10-ന് യശ്വന്തപുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്തപുര എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും.

ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. എസി ടു ടയര്‍- 2, എസി ത്രീ ടയര്‍- 7, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ 4, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് – 2, ലഗേജ് കം ബ്രേക്ക് വാന്‍ വിത്ത് ജനറേറ്റര്‍ കാര്‍സ്- 1 എന്നിങ്ങനെ 21 കോച്ചുകളാണ് ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം