മോഷണക്കുറ്റമാരോപിച്ച് രണ്ട് കുട്ടികളെ ട്രക്കിൽക്കെട്ടി വലിച്ചിഴച്ചു; ദൃശ്യങ്ങൾ

മധ്യപ്രദേശിലെ ഇൻഡോറിൽ മോഷണക്കുറ്റം ആരോപിച്ച് രണ്ട് കുട്ടികളെ മർദിച്ച് അവശരാക്കി കാലുകൾ ട്രക്കിന്റെ പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ജില്ലയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലൂടെയാണ് കുട്ടികളെ വലിച്ചിഴച്ചത്.

സംഭവത്തിൽ കുട്ടികൾക്ക് മാരകമായി പരിക്കേറ്റു. ഇൻഡോറിലെ പച്ചക്കറി മാർക്കറ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മർദിച്ചവർക്കെതിരെ വീഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടികളുടെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നതും കുട്ടികള്‍ ദാരുണമായി കരയുന്നതും വീഡിയോയില്‍ കാണാം. എത്ര രൂപയാണ് എടുത്തതെന്ന് ആള്‍ക്കൂട്ടം കുട്ടികളോട് ചോദിക്കുന്നതും വ്യക്തമാണ്.

അതേസമയം, മോഷണക്കുറ്റത്തിന് കുട്ടികൾക്കെതിരെ പ്രത്യേക കേസെടുത്തിട്ടുണ്ട്. പച്ചക്കറി ഇറക്കുന്നതിനിടെ ട്രക്കിൽ സൂക്ഷിച്ചിരുന്ന പണം കുട്ടികൾ മോഷ്ടിച്ചതായി വ്യാപാരികളും ട്രക്ക് ഡ്രൈവറും ആരോപിച്ചു. പണം കുട്ടികൾ എടുക്കുന്നത് കണ്ടതായി ഡ്രൈവർ പറഞ്ഞു.

തുടർന്ന് വ്യാപാരികളും ചിലരും ചേർന്ന് കുട്ടികളെ മർദിച്ച് കാലുകൾ കെട്ടിയിട്ടു. പിന്നീട് റോഡിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ശേഷം കയറിന്റെ ഒരറ്റം ട്രക്കിൽ കെട്ടി മാർക്കറ്റിന് ചുറ്റും വലിച്ചിഴച്ചു. കുട്ടികളെ പോലീസ് സ്റ്റേഷനിലെത്തിച്ചെന്നും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും ലോക്കൽ പോലീസ് പറഞ്ഞു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രൂരമായാണ് കുട്ടികളെ മർദിച്ചതെന്നും അക്രമികൾക്കെതിരെയും നടപടിയെടുക്കുമെന്നും ഇൻഡോർ പൊലീസ് ഓഫീസർ നിഹിത് ഉപാധ്യായ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം