റോഡിലെ കുഴിയിൽ വീണ യുവാവിന്റെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ നില ഗുരുതരം. നഗരത്തിലെ ജാലഹള്ളി മേഖലയിലെ ഗംഗമ്മ സർക്കിളിലെ റോഡിനു നടുവിലുള്ള കുഴിയിൽ വീണ് സന്ദീപ് (36) എന്നയാൾക്ക് പരിക്കേറ്റത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സന്ദീപ് സ്‌കൂട്ടർ ഓടിക്കുകയായിരുന്നുവെന്നും റോഡിലെ കുഴി കാരണം ബാലൻസ് നഷ്ടപ്പെടുകയായിരുന്നുവെന്നും സന്ദീപിന്റെ ഭാര്യ പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കുകളേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്ദീപ് കോമയിലാണ്.

റോഡിലെ കുഴികളാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പോലീസിൽ പരാതി നൽകി. അതേസമയം സന്ദീപ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് ജാലഹള്ളി ട്രാഫിക് പോലീസ് പറഞ്ഞു. സംഭവത്തിൽ സന്ദീപിനെതിരെ ജാലഹള്ളി ട്രാഫിക് പോലീസ് അശ്രദ്ധമായ ഡ്രൈവിംഗിന് കേസെടുത്തു.

ഒക്ടോബറിൽ സമാനമായ സംഭവത്തിൽ, യെലഹങ്ക റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികൻ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ടിരുന്നു. ഒക്ടോബർ മാസത്തിൽ തന്നെ രാജാജിനഗറിൽ സമാനമായ സംഭവത്തിൽ ഒരു സ്ത്രീ മരണപെടുകയും മറ്റൊരാൾക്ക്‌ പരിക്കേൽക്കുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം