ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് ചാംപ്യന്‍മാര്‍; വിജയം പാക്കിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത്

ട്വന്റി20 ലോക കിരീടം വീണ്ടും ഇംഗ്ലണ്ടിന്. ഫൈനലില്‍ മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യൻ പട്ടം നേടുന്നത്. ഇതോടെ രണ്ട് തവണ ജേതാക്കളായ വെസ്റ്റിൻഡീസിന്റെ നേട്ടത്തിനൊപ്പമെത്തി ഇംഗ്ലണ്ട്. 13 വിക്കറ്റ് നേടിയ ഇംഗ്ലീഷ് താരം സാം കറൺ ആണ് ടൂർണമെന്റിന്റെ താരം. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഓവര്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

സ്കോര്‍– പാക്കിസ്ഥാന്‍– 137/8, ഇംഗ്ലണ്ട്–138/5.

49 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സ്‌‌ ആണ് ഇം​ഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റൻ ജോസ് ബട്‌ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (13 പന്തിൽ 19), ലിയാം ലിവിങ്‌സ്റ്റണ്‍  (1 പന്തിൽ 1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ബാബറിന്റെ പുറത്താകലിനു ശേഷം വന്ന ഇഫ്തിക്കർ അഹമ്മദിനും (പൂജ്യം), മുഹമ്മദ് നവാസിനും (അഞ്ച്), മുഹമ്മദ് വാസിമിനും (നാല്) തിളങ്ങാനായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം