പാവയ്ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കുറിയർ വഴി കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മൂന്ന് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് നിറച്ച് കുറിയര്‍ വഴി കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഇരിങ്ങാലക്കുട സ്വദേശികളായ എസ്. പവീഷ് (33), ഷഫാസുദ്ദീന്‍, പാലക്കാട് സ്വദേശി എം. അഭിജിത് (25) എന്നിവരാണ് അറസ്റ്റിലായത്.

വൈറ്റ്ഫീല്‍ഡ് പട്ടന്ദൂര്‍ അഗ്രഹാരയിലുള്ള കുറിയര്‍ സ്ഥാപനം വഴിയാണ് ഇവര്‍ മയക്കുമരുന്ന് നിറച്ച പാഴ്‌സല്‍ അയക്കാന്‍ ശ്രമിച്ചത്. സംശയം തോന്നിയ കുറിയര്‍ സര്‍വീസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഫീല്‍ഡ് പോലീസ് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാഴ്‌സലില്‍ നിന്ന് 8.8 ലക്ഷം രൂപയുടെ എം.ഡി.എം.എ. ഗുളികകള്‍ കണ്ടെത്തിയതായി വൈറ്റ് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു. പിടിയിലായവരെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം