ബെംഗളൂരുവിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കാൻ നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ബനശങ്കരിയിലെ തുരഹള്ളി വനമേഖലയ്ക്ക് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദേശം നൽകി വനം വകുപ്പ്. സോമപുര പരിധിയിൽ ശനിയാഴ്ച പുള്ളിപ്പുലി പശുക്കുട്ടിയെ കൊന്നിരുന്നു. ഇതോടെയാണ് തെക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ പുള്ളിപ്പുലി ഭീതി പടർന്നത്.

കർണാടക വനം വകുപ്പ് (കെഎഫ്‌ഡി) പുള്ളിപ്പുലിയുടെ നീക്കം നിരീക്ഷിക്കാൻ ഗ്രൗണ്ട് ലെവൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബനശങ്കരിയുടെ പരിസരത്തും പുള്ളിപ്പുലി സഞ്ചാരം രേഖപെടുത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബനശങ്കരി ആറാം സ്റ്റേജിലെ തുരഹള്ളി, മാനവർത്തേ കാവൽ പ്രദേശങ്ങളിലും തലഘട്ടപുരയിലും ഇതാദ്യമായാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് കെഎഫ്‌ഡി ഉദ്യോഗസ്ഥർ പറഞ്ഞു. കെംഗേരിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പുള്ളിപ്പുലികളുടെ സാന്നിധ്യവും സഞ്ചാരവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതുവരെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നില്ല. നിലവിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെണികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കഗ്ഗലിപുരയിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗോവിന്ദരാജു പറഞ്ഞു.

ഈ പ്രദേശത്തെ ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സഹായത്തോടെ ആളുകൾക്ക് ബോധവൽക്കരണവും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ട് ഏഴു മണി കഴിഞ്ഞാൽ പ്രദേശവാസികളോട് കൂട്ടമായി സഞ്ചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. സമ്മാനമായി തന്നെ പ്രഭാത സവാരിക്ക് പോകുന്നവർ ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം