ഗൂഗിളില്‍ നോക്കി കള്ളനോട്ട് നിർമ്മാണം: അമ്മയും മകളും ഒടുവില്‍ പോലീസ് പിടിയിൽ

വീട് വാടകയ്ക്കെടുത്ത് കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച്‌ കള്ളനോട്ട് നിര്‍മാണം നടത്തിവന്ന അമ്മയും മകളും ഒടുവില്‍ പോലീസ് പിടിയിലായി. അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വീട്ടില്‍ വിലാസിനി (68), മകള്‍ ഷീബ (34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഷീബ അച്ചടിക്കുന്ന നോട്ടുകള്‍ വിലാസിനിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി സാധനങ്ങള്‍ വാങ്ങുന്നതാണ് പതിവ്.
കോട്ടയം കുറിച്ചി കാലായിപ്പടിയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിര്‍മാണം.

കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയില്‍ ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിലാസിനി പിടിയിലായത്. ഇവരുടെ ബാഗില്‍ നിന്ന് 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിച്ചുവെച്ചിരുന്ന 500 രൂപയുടെ മുപ്പത്തൊന്നും 200 രൂപയുടെ ഏഴും, 100 രൂപയുടെ നാലും, 10 രൂപയുടെ എട്ടും വ്യാജനോട്ടുകളും, നോട്ട് നിര്‍മാണത്തിനുപയോഗിച്ചിരുന്ന ലാപ്ടോപ്പും, പ്രിന്ററും, സ്കാനറും പിടിച്ചെടുത്തു.

ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു പഠിച്ചാണ് കള്ളനോട്ടുകള്‍ ഉണ്ടാക്കിയതെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. ഇത് അമ്മ ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും കൊടുത്തു മാറുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ മകള്‍ പോലീസിനോട് പറഞ്ഞു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡു ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം