ബിബിഎംപി തെരഞ്ഞെടുപ്പ്; സംവരണം വിജ്ഞാപനം ചെയ്യുന്നതിന് സമയം ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നടത്താൻ സംവരണം വിജ്ഞാപനം ചെയ്യുന്നതിന് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയിൽ അപേക്ഷ നൽകി. കൂടാതെ, വാർഡുകളുടെ വിഭജനം ചോദ്യം ചെയ്തുള്ള ഹർജി സിംഗിൾ ജഡ്ജി തള്ളിയതിനെ ചോദ്യം ചെയ്ത് ബിജെപി എംഎൽഎയും ചീഫ് വിപ്പുമായ എം. സതീഷ് റെഡ്ഡി അപ്പീൽ നൽകി.

സംസ്ഥാന സർക്കാരിനും ബിബിഎംപിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും (എസ്‌ഇസി) നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ചില തർക്കവിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റെഡ്ഡിയും മറ്റുള്ളവരും നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച അംഗീകരിച്ചു. നവംബർ 30-ന് മുമ്പ് സംവരണ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 2022 സെപ്റ്റംബർ 30-ന് സിംഗിൾ ബെഞ്ച് ജഡ്ജി ഉത്തരവിട്ടിരുന്നു.

എന്നാൽ ഈ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് സർക്കാർ വീണ്ടും സമയം ആവശ്യപ്പെട്ടത്. സിംഗിൾ ബെഞ്ച് ജഡ്ജി ഉന്നയിച്ച പ്രശ്നങ്ങൾ പരിഗണിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് ശരിയായ രാഷ്ട്രീയ പ്രാതിനിധ്യം ശിപാർശ ചെയ്യാൻ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ പുതിയ സംവരണ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയൂ എന്ന് പറഞ്ഞാണ് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം