ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങി: 4 വര്‍ഷത്തിനുശേഷം ഇന്ത്യൻ നഴ്‌സ് അറസ്റ്റില്‍

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ യുവതിയെ കൊലപ്പെടുത്തി നാടുവിട്ട മെയില്‍ നഴ്‌സ് ‌ഡല്‍ഹി പോലീസിന്റെ പിടിയിലായി. പഞ്ചാബ് സ്വദേശിയായ രജ്‌വീന്ദര്‍ സിംഗാണ് പിടിയിലായത്. 2018 ഒക്‌ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്വീന്‍സ്‌ലാന്‍ഡിലെ ബീച്ചില്‍ വച്ച്‌ ടോയ കോര്‍ഡിംഗ്‌ലി എന്ന 24കാരിയെയാണ് കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ശേഷം പോലീസ് പിടിയിലാകാതിരിക്കാന്‍ ഇയാള്‍ ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്ക് കടന്നു.

ഓസ്‌ട്രേലിയയിലെ ഇന്നിസ്‌ഫാള്‍ ടൗണിലെ നഴ്‌സിംഗ് അസിസ്‌റ്റന്റായിരുന്നു രജ്‌വീന്ദര്‍. വാങ്കെറ്റി ബീചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്ലി (24) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദര്‍ സിങ്ങിനെ ഓസ്‌ട്രേലിയന്‍ പോലീസ് അന്വേഷിച്ചിരുന്നത്. 2018 ഒക്‌ടോബര്‍ 23ന് ഇന്ത്യയിലേക്ക് കടന്ന ഇയാളുടെ തലയ്‌ക്ക് ക്വീന്‍സ്‌ലന്‍ഡ് പോലീസ് 10 ലക്ഷം ഡോളര്‍ (ഏകദേശം 5,21,24,300 രൂപ) ആണ് വിലപറഞ്ഞിരുന്നത്. ഇന്ത്യയിലുണ്ടെന്ന അറിവിനെ തുടര്‍ന്ന് 2021 മാര്‍ച്ചില്‍ ഇയാളെ പിടിച്ചേല്‍പ്പിക്കാന്‍ സഹായിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം