പ്രഭാത ജംഗിൾ സഫാരി ആരംഭിക്കാൻ തയ്യാറെടുത്ത് കേരള ആർടിസി

വയനാട്ടിൽ നൈറ്റ് ജംഗിൾ സഫാരി പദ്ധതി വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ, അതിരാവിലെയുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതിയുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി). അതിരാവിലെയുള്ള ജംഗിൾ സഫാരിയാണ് കെഎസ്ആർടിസി ആരംഭിക്കുന്നത്.

കെഎസ്ആർടിസിയുടെ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിലേക്ക് കോഴിക്കോട്-കൊല്ലേഗൽ ദേശീയപാത 766 വഴിയും, സുൽത്താൻ ബത്തേരി മുതൽ ഇരുളം വഴിയും വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 60 കിലോമീറ്റർ പാതയിലേക്ക് ജംഗിൾ നൈറ്റ് സഫാരി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇത് വൻ വിജയമായിരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഇതോടെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വന്യജീവിസങ്കേതം, ബേഗൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള തോൽപ്പെട്ടി ഫോറസ്റ്റ് റേഞ്ച് എന്നിവ വഴി മാനന്തവാടി ഡിപ്പോയിൽ നിന്ന് കേരള-കർണാടക അതിർത്തിയിലെ തോൽപ്പെട്ടി വരെ 80 കിലോമീറ്റർ പ്രഭാത ജംഗിൾ സഫാരി ആരംഭിക്കാൻ തയ്യാറെടുക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു. ഈ റൂട്ടിൽ സഞ്ചരിക്കുമ്പോൾ തിരുനെല്ലിയിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രം സന്ദർശിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.

പ്രഭാത സഫാരി അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നും ഓരോ യാത്രക്കാരനും 300 രൂപയാണ് നിരക്കെന്നും കെഎസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു പുറമെ വിദ്യാർഥികൾക്കായി ടൂറിസം പാക്കേജുകൾ അവതരിപ്പിക്കാനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം