ഉയർത്തെഴുന്നേൽപ്പ്; മെക്സിക്കോയെ രണ്ട് ഗോളിന് തകർത്ത് മെസ്സി പട

ദോഹ: നിര്‍ണായക മത്സരത്തില്‍ ജീവന്‍ തിരിച്ചുപിടിച്ച് അര്‍ജന്റീന. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെസ്സിയുടെ പട പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയത്. 64ാം മിനിറ്റില്‍ മെസിയായിരുന്നു ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 87ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും ഗോള്‍ വല കുലുക്കി. ഒന്നാം പകുതി വരെ ഉറപ്പിച്ചു നിര്‍ത്തിയ മെക്‌സിക്കന്‍ പ്രതിരോധ കോട്ട തകര്‍ത്താണ് ഇരുവരും വിളയാടിയത്. അനിവാര്യമായ ജയത്തിലേക്കാണ് ഇരുവരും സ്വന്തം രാജ്യത്തിന്റെ പ്രതീക്ഷയെ കൊണ്ടെത്തിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ മെസ്സി നേടുന്ന രണ്ടാമത്തെ ഗോളാണിത്. ലോകകപ്പിലെ തന്റെ എട്ടാമത്തെ ഗോളും. മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന ഡിയേഗോ മറഡോണയുടെ റെക്കോര്‍ഡിനൊപ്പം ലയണല്‍ മെസ്സി എത്തി.

സൗദിയുമയി ആദ്യമത്സരത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഗ്രൂപ്പ് സിയില്‍ ഏറ്റവും പിറകിലായിരുന്നു അര്‍ജന്റീന. ഇന്നത്തെ ജയത്തോടെ സൗദിക്കൊപ്പം മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് പിറകിലെത്തി. ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് ഇനി മെസ്സി പടയുടെ അടുത്ത മത്സരം. പോളണ്ടിനെതിരെ ജയിച്ചാല്‍ 6 പോയിന്റോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടക്കും. തോറ്റാല്‍ അര്‍ജന്റീന പുറത്താകും. അര്‍ജന്റീന -പോളണ്ട് മത്സരം സമനിലയായാല്‍, മെക്‌സിക്കോ – സൗദി അറേബ്യ മത്സരം അര്‍ജന്റീനയുടെ വിധി നിര്‍ണയിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം