പിന്നാക്ക വിഭാഗത്തിൽ പെട്ടവരുടെയും മുടി മുറിക്കാൻ സമ്മതിച്ച് സലൂൺ ഉടമകൾ

ബെംഗളൂരു: ശ്രീരംഗപട്ടണം താലൂക്കിലെ മഹാദേവപുര ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മുടിവെട്ടാമെന്ന് സമ്മതിച്ച് സലൂൺ ഉടമകൾ.

ഗ്രാമത്തിലെ സലൂൺ കടകളിൽ തങ്ങളുടെ മുടി മുറിക്കാൻ വിസമ്മതിക്കുന്നതിനെ കുറിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾ അടുത്തിടെ തഹസിൽദാർക്കും പോലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് തഹസിൽദാരും പോലീസുദ്യോഗസ്ഥരും മഹാദേവപുര സന്ദർശിച്ച് വർഷങ്ങളായി പിന്തുടരുന്ന രീതി അവസാനിപ്പിച്ച് മഹാദേവപുരയിലെ പട്ടികജാതി വിഭാഗക്കാർക്കും മുടി മുറിക്കാനുള്ള വ്യവസ്ഥകൾ ചെയ്യാൻ ആവശ്യപ്പെട്ടു. ജാതി വിവേചനത്തിൽ ഏർപ്പെടരുതെന്ന് സലൂൺ ഉടമകൾക്ക് തഹസിൽദാർ ശ്വേത എൻ. രവീന്ദ്ര മുന്നറിയിപ്പ് നൽകി. ഉത്തരവുകൾ പാലിക്കാത്ത പാർലറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും തൊട്ടുകൂടായ്മ പിന്തുടരുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും നൽകി.

പട്ടികജാതി വിഭാഗങ്ങളെ സേവിക്കുന്നതിലെ ആശയക്കുഴപ്പം രമ്യമായി പരിഹരിച്ചതായി ഡിവൈഎസ്പി സന്ദേശ് കുമാർ പറഞ്ഞു. ഭാവിയിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സേവനം നിരസിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം ഉയർന്നതിനു പിന്നാലെ മഹാദേവപുരയിലെ സലൂണുകൾ നവംബർ 6 മുതൽ അടച്ചിട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം