മൈസൂരുവില്‍ വാടകയ്ക്ക് താമസിക്കാന്‍ പിസിസി നിര്‍ബന്ധമാക്കി

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനത്തിന് ശേഷം സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി കര്‍ണാടക പോലീസ്. മൈസൂരു നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിര്‍ബന്ധമാക്കിയിരിക്കുകയാണ് മൈസൂരു പോലീസ്.

പോലീസിന്റെ പുതിയ നിബന്ധന അനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിക്ക് വീട് വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് ഉടമകള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നുമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. മംഗളൂരു സ്‌ഫോടനക്കേസിലെ തീവ്രവാദി ഷാരിഖ് വ്യാജരേഖ ചമച്ചാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

ഷാരിഖ് ഉപയോഗിച്ചത് പോലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വീട് ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പുതിയ നയം കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി. പിസിസി ലഭിക്കുന്നതിന് 100 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അപേക്ഷിക്കണം. ബാച്ചിലര്‍, ഫാമിലി, പേയിംഗ് ഗസ്റ്റ് (പിജി) ഉടമകള്‍ക്ക് പ്രത്യേക അപേക്ഷ ഫോർമുകളുണ്ട്. തങ്ങളുടെ വാടകക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് കമ്മീഷണര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം