റിസർവ് ബാങ്ക് ഇ-റുപ്പി ഡിസംബർ ഒന്ന് മുതൽ; ആദ്യഘട്ടത്തിൽ ബെംഗളൂരു അടക്കം നാല് നഗരങ്ങളിൽ

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ കറൻസിയായ ഇ-റുപീ ഡിസംബർ ഒന്നിന് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ-റുപ്പിയുടെ വിനിമയം. റീട്ടെയിൽ സെഗ്മെന്റിൽ ഇത് ഇടപാടുകൾ കൂടുതൽ സുഗമമാക്കുമെന്ന് ആർ ബി ഐ അറിയിച്ചു. നി​ല​വി​ൽ ക​റ​ൻ​സി​യും നാ​ണ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന അ​തേ മൂ​ല്യ​ത്തി​ൽ ത​ന്നെ ഡി​ജി​റ്റ​ൽ രൂ​പ പു​റ​ത്തി​റ​ക്കും. രാ​ജ്യ​ത്തെ തെ​രെ​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ൾ വ​ഴിയായിരിക്കും ഇവ വി​ത​ര​ണം ചെ​യ്യ​പ്പെ​ടുക.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്കിടയിലാണ് ആദ്യ ഘട്ട പരീക്ഷണം. എട്ട് ബാങ്കുകൾ ഇതിൽ പങ്കാളികളാകും. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ആദ്യ ഘട്ടത്തിലും അഹമ്മദാബാദ്, ഗാങ്ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇ​ന്ദോർ, കൊച്ചി, ലഖ്നോ, പട്ന, ഷിംല എന്നീ സ്ഥലങ്ങളിൽ രണ്ടാം ഘട്ടത്തിലും ഇ റുപി പുറത്തിറക്കും. SBI, ICICI, യെസ് ബാങ്ക്, IDFC ബാങ്ക് എന്നീ ബാങ്കുകളുടെ നേതൃത്വത്തിലാവും ഡിജിറ്റൽ റുപ്പി പുറത്തിറക്കുക. ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളും അടുത്ത ഘട്ടത്തിൽ ഇ റുപി പുറത്തിറക്കും പുറത്തിറക്കും. പദ്ധതി പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഉൾപ്പെടുത്തുമെന്ന് ആർബിഐ അറിയിച്ചു.

കോൺടാക്റ്റ്‌ലെസ് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്ന പണത്തിന്റെ ഒരു ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ ഇ റുപീ. നിയമവിധേയമായ ഡിജിറ്റൽ ടോക്കണായിരിക്കും ഇത്. ബാങ്കുകൾ നൽകുന്ന ആപ്പ് വഴി ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാം. നിങ്ങളുടെ മൊബൈൽ ഫോണിൽ വാങ്ങാനും സംരക്ഷിക്കാനും കഴിയും. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും വ്യക്തികളും വ്യാപാരികളും തമ്മിലും ഇടപാടുകൾ നടത്താം. മർച്ചന്റ് സ്റ്റോറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് വ്യാപാരികൾക്ക് പണം നൽകാനും സാധിക്കും.

2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇ റുപീ പ്രഖ്യാപനം നടത്തിയത്. മൊ​ത്ത​വി​പ​ണി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​ർ​ബി​ഐ ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം