മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ വില പുറത്തുവിട്ടു

ന്യൂഡൽഹി: ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ വില പുറത്തുവിട്ടു. ഇൻകൊവാക് എന്ന പേരിലുള്ള ഈ വാക്സിന് സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വില. സർക്കാർ ആശുപത്രികൾക്ക് 325 രൂപയ്ക്ക്‌ ലഭിക്കും. ഇതിനുപുറമേ അഞ്ചുശതമാനം ജി.എസ്.ടി. കൂടി നൽകണം. സ്വകാര്യ ആശുപത്രികളിൽ സർവീസ് ചാർജുകൂടി കൂട്ടുമ്പോൾ വില വീണ്ടും ഉയർന്നേക്കും ഉയരും. ഇൻകോ വാക് (ബി.ബി.വി.154) എന്ന പേരിലുള്ള വാക്സിൻ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയിൽ എത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.

കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയവ സ്വീകരിച്ച 18 വയസ്സിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്സിൻ നൽകുന്നത്. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലിലൂടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും

അടിയന്തര സാഹചര്യങ്ങളിൽ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഈമാസം ആദ്യം ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററിൽ അനുമതി നല്കിയിരുന്നു. പ്രാഥമിക 2-ഡോസ് ഷെഡ്യൂളിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇൻട്രാനേസൽ കോവിഡ് വാക്സിനാണിത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം