ഹീറോ വിഡ വി1 ഇനി ബെംഗളൂരു വിപണിയിൽ ലഭ്യം

ബെംഗളൂരു: ഹീറോ മോട്ടോകോർപ്പിന്റെ വിഡ വി1 ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി ബെംഗളൂരുവിൽ ആരംഭിച്ചു. പ്രാരംഭഘട്ടത്തിൽ ബെംഗളൂരു, ജയ്പൂർ, ദില്ലി എന്നിവിടങ്ങളിലാണ് ഇ-സ്കൂട്ടർ ലഭ്യമാക്കുക.

2022 ഒക്ടോബറിൽ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ആയ വിഡയുടെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചിരുന്നു. വിഡ വി1 പ്ലസ്, വി1 പ്രോ എന്നിവയായിരുന്നു ഈ വേരിയന്‍റുകള്‍. ആദ്യത്തേതിന് 1.45 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.59 ലക്ഷം രൂപയുമാണ് വില. എല്ലാ കണക്ടഡ് ഫീച്ചറുകളും ഒരു പോർട്ടബിൾ ചാർജറും ചാർജിംഗ് സേവനവും വിലകളിൽ ഉൾപ്പെടുന്നുണ്ട്.

ഒറ്റ ചാർജിൽ 143 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3.44kWh ബാറ്ററി പായ്ക്കാണ് വി1 പ്ലസിൽ നൽകിയിരിക്കുന്നത്. 165 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 3.94kWh ബാറ്ററിയുമായാണ് വി1 പ്രോ വരുന്നത്.

സ്‌കൂട്ടറിന്റെ ബാറ്ററി ഹീറോ ഇൻ-ഹൗസ് വികസിപ്പിച്ചെടുത്തതാണ്. ഇവ സ്വാപ്പ് ചെയ്യാവുന്നതുമാണ്. വി1 പ്ലസിന് 3.4 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെങ്കിലും. വി1 പ്രോയ്ക്ക് 3.2 സെക്കൻഡിനുള്ളിൽ ഇത് ചെയ്യാൻ കഴിയും. രണ്ട് വേരിയന്റുകളിലും 6kW, ഇലക്ട്രിക് മോട്ടോറും 80kmph എന്ന ടോപ് സ്പീഡും ഉണ്ട്.

ഹീറോ വിഡ വി1 പ്ലസ്, വി1 പ്രോ എന്നിവയ്ക്ക് 18 ഡിഗ്രിയിൽ കൂടുതൽ ചരിവുകൾ കയറാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ബാറ്ററി 60 ശതമാനം വരെ ചാർജ് ചെയ്താലും ഇത് സാധിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം