ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല: ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി. എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരസ്ഥാനത്ത് നിന്ന മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍ ഒരു നല്ല പകരക്കാരന്‍റെ പേര് മനസ്സിലുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നതിനാല്‍ പറയുന്നില്ല. ആ അവസരത്തില്‍ നേതൃത്വം തന്നോട് ചോദിച്ചാല്‍ മനസിലുള്ള ‘വിന്നിംഗ് കാന്‍ഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നും” അദ്ദേഹം പറഞ്ഞു.

ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിയുണ്ടാകരുതെന്നും എന്‍എസ്‌എസിന് മറുപടിയായി പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെ, സമുദായത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല. മതസാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം