സ്കൂൾ ഉച്ചഭക്ഷണത്തില്‍ പാമ്പ്; നിരവധി കുട്ടികൾ ആശുപത്രിയിൽ

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. പശ്ചിമ ബംഗാളില്‍ ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച 30-ഓളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതോടെ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും ഹെഡ്മാസ്റ്ററുടെ ബൈക്കു തകര്‍ക്കുകയും ചെയ്തു. പയര്‍ നിറച്ച പാത്രങ്ങളില്‍ ഒന്നില്‍ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയാറാക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ വ്യക്തമാക്കി.

കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടിയൊഴികെ മറ്റു കുട്ടികളെല്ലാം ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദിപാഞ്ജന്‍ ജാന പറഞ്ഞു. ജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചെന്നും ഉടന്‍ തന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം