കാറിൽ പെപ്പർ സ്പ്രേ സൂക്ഷിച്ചതിനു യുവാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാറിൽ പെപ്പർ സ്‌പ്രേ (കുരുമുളക് സ്പ്രേ) സൂക്ഷിച്ചതിന് യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക ഡിജിപി പ്രവീൺ സൂദ്.

പെപ്പർ സ്പ്രേ കൈവശം വെച്ചതിനു മാർത്തഹള്ളി സ്വദേശിയായ യുവാവിനെയാണ് അഡുഗോഡി പോലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് യുവാവ് പകർത്തിയിരുന്നെങ്കിലും പിന്നീട് പോലീസ് തന്നെക്കൊണ്ട് നിർബന്ധമായും ഇത് ഡിലീറ്റ് ചെയ്യിപ്പിച്ചതായി യുവാവ് ആരോപിച്ചു. എന്നാൽ യുവാവിന്റെ പെരുമാറ്റം സംശയാസ്പദമായിരുന്ന സാഹചര്യത്തിലാണ് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് അടുഗോഡി പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി യുവാവ് കോറമംഗലയിലെ ഒരു മാളിന് പുറത്ത് സുഹൃത്തിനായി കാറിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ കണ്ട് ചോദ്യം ചെയ്യുകയും കാറിനുള്ളിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

എന്നാൽ പെപ്പർ സ്പ്രേ കൈവശം വെക്കുന്നതിൽ തെറ്റില്ലെന്ന് ഡിസിപി (സൗത്ത്-ഈസ്റ്റ്‌) സി.കെ ബാബ പറഞ്ഞു. രാത്രി 10.30 ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ പോലീസുകാർ അതേ രാത്രി 12 മണിയോടെ തിരിച്ചു അയച്ചിരുന്നു. എന്നിരുന്നാലും ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം