ബെംഗളൂരു-മൈസൂരു റൂട്ടിലെ ഇലക്ട്രിക് എ.സി. ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി.യുടെ അന്തര്‍ ജില്ലാ ഇലക്ട്രിക് എ.സി. ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കാണ് സര്‍വീസ് നടത്തുന്നത്. ആദ്യമായാണ് കര്‍ണാടക ആര്‍.ടി.സി. ഇന്റര്‍സിറ്റി ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നത്. ബസിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

300 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിലുള്ള മള്‍ട്ടി ആക്‌സില്‍ എ.സി. ബസുകള്‍ക്ക് 330 രൂപയും നോണ്‍ എ.സി. ബസുകള്‍ക്ക് 240 രൂപയുമാണ് ഈടാക്കുന്നത്. 12 മീറ്റര്‍ നീളമുള്ള എ.സി. സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 43 പേർക്ക് യാത്രചെയ്യാം. ഒറ്റ ചാർജിംങിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം.

ഹൈദരാബാദ് ആസ്ഥാനമായ ഒലക്ട്ര ഗ്രീന്‍ ടെക് ലിമിറ്റഡാണ് 10 വര്‍ഷത്തെ വാടക കരാറില്‍ 50 ബസുകൾ ലഭ്യമാക്കുന്നത്. ഇന്റര്‍സിറ്റി റൂട്ടുകളിലേക്കുള്ള 50 ബസുകളും ഫെബ്രുവരിയോടെ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിന് പുറമേ മടിക്കേരി, വിരാജ്പേട്ട്, ദാവണഗെരെ, ശിവമോഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കും അടുത്ത രണ്ടുമാസത്തിനുള്ളിൽ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം