നേപ്പാള്‍ വിമാനദുരന്തം; മരിച്ചവരില്‍ കേരളത്തില്‍ വന്ന് മടങ്ങിയ 3 പേരും, അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

നേപ്പാള്‍ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട  മല്ലപ്പള്ളിയില്‍വന്ന് മടങ്ങിയ മൂന്നുപേരും. നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോമ്മാവ് സ്വദേശിയായ സുവിശേഷകന്‍ തൊമ്മിക്കാട്ടില്‍ മാത്യു ഫിലിപ്പിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ റാബിന്‍ ഹമല്‍, രാജു ടാക്കൂരി, അനില്‍ ഷാഹി എന്നിവരാണ് വിമാനാപകടത്തില്‍ മരിച്ചത്. നാല്‍പ്പത് വര്‍ഷത്തോളം നേപ്പാളില്‍ ബ്രദറന്‍ സഭയുടെ സുവിശേഷ പ്രചാരകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്‌കാരം വെള്ളിയാഴ്ചയായിരുന്നു.

നേപ്പാളില്‍ നിന്ന് മല്ലപ്പള്ളിയില്‍ എത്തിയത് 5 അംഗ സംഘമായിരുന്നു. വെളളിയാഴ്ച ആണ് സംഘം എത്തിയത്. സംസ്‌കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവര്‍ നേപ്പാളിലേക്ക് മടങ്ങി. വൈകിട്ടുള്ള വിമാനത്തില്‍ മുംബൈയിലേക്കും തുടര്‍ന്ന് അവിടെ നിന്ന് കാഠ്മണ്ഡുവിലേക്കും പോയി. ഇവരില്‍ രണ്ടുപേര്‍ കാഠ്മണ്ഡുവില്‍ ഇറങ്ങി. അവിടെ നിന്നും യതി എയര്‍ലൈന്‍സ് വിമാനത്തില്‍ പൊഖാറയിലേക്ക് മടങ്ങവെയാണ് മൂന്ന് പേർ ദുരന്തത്തില്‍പ്പെട്ടത്.

അതേ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വിമാനജീവനക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് ഇന്ത്യന്‍ യാത്രക്കാരും അപകടത്തില്‍പ്പെട്ടവരില്‍ ഉണ്ട്. 30 വര്‍ഷത്തിനിടെ നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിത്. 44 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം