ബഹിരാകാശ യാത്രികരെ രക്ഷിക്കാൻ പുതിയ പേടകവുമായി റഷ്യ

ബഹിരാകാശ നിലയത്തിലുള്ള റഷ്യൻ ബഹിരാകാശ യാത്രികരെ രക്ഷിക്കാൻ റഷ്യയുടെ പുതിയ പേടകം ഒരുങ്ങുന്നു. യാത്രികരെ തിരിച്ചെത്തിക്കേണ്ട സോയൂസ് എംഎസ് 22 എന്ന പേടകത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവരുടെ മടക്കയാത്ര വൈകിയിരുന്നു.

രണ്ട് റഷ്യക്കാരും ഒരു അമേരിക്കൻ പൗരനുമാണ് ബഹിരാകാശ നിലയത്തിലുള്ളത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ, യുഎസ് സഞ്ചാരിയായ ഫ്രാൻസിസ്‌കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിലുള്ളത്. മാർച്ചിലാണ് ഇവർ തിരികെയെത്തേണ്ടിയിരുന്നത്.

എംഎസ് 23 എന്നാണ് റഷ്യൻ പേടകത്തിന്റെ പേര്. ഇത് ബഹിരാകാശത്ത് എത്തിയ യാത്രക്കാരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കും. ശേഷം എംഎസ് 22 പേടകം യാത്രക്കാരില്ലാതെ ഭൂമിയിലെത്തും. റഷ്യൻ പദ്ധതി നടപ്പാകാതെ പോയാൽ സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകം ഉപയോഗിച്ച് യാത്രികരെ കൊണ്ടുവരാനുള്ള പദ്ധതി നാസയും ആവിഷ്‌കരിക്കുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യപ്പെട്ട എഎംഎസ് 22വിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ലീക്കുണ്ടാവുകയായിരുന്നു.

ചെറിയ വലിപ്പമുള്ള ഒരു ഉൽക്ക വന്നിടിച്ചതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം